വീട്ടിലേക്ക് മടങ്ങാം പദ്ധതി: ദന്തേവാഡയില്‍ 13 മാവോവാദികള്‍ കീഴടങ്ങി; എട്ടുമാസത്തിനിടയില്‍ കീഴടങ്ങിയത് 310 പേര്‍

Update: 2021-02-11 02:49 GMT

ദന്തേവാഡ: ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ 13 മാവോവാദികള്‍ പോലിസിനുമുന്നില്‍ ആയുധം വച്ച് കീഴടങ്ങി. പതിമൂന്നു പേരില്‍ മൂന്നു പേരുടെ തലയ്ക്ക് 1 ലക്ഷം രൂപ വില പ്രഖ്യാപിച്ചവരാണ്. മാവോവാദികളെ പാര്‍ട്ടി സ്വാധീനത്തില്‍ നിന്ന് മറ്റിനിര്‍ത്തുന്നതിനുള്ള 'വീട്ടിലേക്ക് മടങ്ങാം' പദ്ധതിയിലുള്‍പ്പെടുത്തിയാണ് കീഴടങ്ങല്‍ നടന്നത്.

കീഴടങ്ങിയവരില്‍ 11 പേര്‍ പുരുഷന്മാരും രണ്ട് പേര്‍ സ്ത്രീകളുമാണെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവ പറഞ്ഞു.

ജൂണ്‍ 2020നാണ് എസ്പി പല്ലവ 'വീട്ടിലേക്ക് മടങ്ങാം' പദ്ധതി പ്രഖ്യാപിച്ചത്. എട്ട് മാസം കൊണ്ട് 310 മാവോവാദികള്‍ ഇതിനകം കീഴടങ്ങിക്കഴിഞ്ഞു. അതില്‍ 77 പേര്‍ തലയ്ക്ക് വിലയിട്ടവരുമാണ്.

കീഴടങ്ങുന്നവര്‍ക്ക് സഹായധനമായി പതിനായിരം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News