ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ബിജെപി എംഎല്‍എ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

വാഹനത്തിലുണ്ടായിരുന്ന ബിജെപി ദന്തേവാഡ എംഎല്‍എ ഭീമാ മാന്‍ദവിയും സുരക്ഷാ ജീവനക്കാരായ നാലുപേരുമാണ് കൊല്ലപ്പെട്ടതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

Update: 2019-04-09 12:52 GMT

ദന്തേവാഡ: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ബിജെപി ദന്തേവാഡ എംഎല്‍എ ഭീമാ മാന്‍ദവിയും സുരക്ഷാ ജീവനക്കാരായ നാലുപേരുമാണ് കൊല്ലപ്പെട്ടതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഭീമാ മാന്‍ദവി സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നണും റിപോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുന്നതിനിടെയാണ് വാഹനം ആക്രമിക്കപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രദേശത്തു നിന്നു ലഭിച്ച ചിത്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചനയെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


ലോക്‌സഭാ തിരഞ്ഞെടുപ്പിനു രണ്ടുദിവസം മുമ്പെയാണ് ആക്രമണം. ഏപ്രില്‍ 11, 18, 23 തിയ്യതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.





Tags:    

Similar News