അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂ-വഖഫ് മന്ത്രിതല യോഗത്തില്‍ തീരുമാനം

ഇതിനായി കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.

Update: 2021-12-01 13:34 GMT
അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂ-വഖഫ് മന്ത്രിതല യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ വേണ്ട നടപടികള്‍ക്ക് വേഗത കൂട്ടാന്‍ റവന്യൂ മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേര്‍ന്നു നടത്തിയ യോഗം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.

സര്‍വ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി കണ്ടെത്തി തിരിച്ചു പിടിക്കും. വഖഫ് ഭൂമിയെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം. ഇതിന്നായി പത്ര, സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്തിമാരുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിക്ക് രൂപം നല്‍കി.

ചര്‍ച്ചയില്‍ റവന്യൂ വഖഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ ബിജു, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സാംബശിവ റാവു എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News