ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് ആരെ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗിക്കുമെന്നറിയാനുളള തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക്കും മല്‍സരിക്കും. പെന്നി മോര്‍ഡോണ്ട് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിസ് ട്രോസ് രാജിവച്ച ഒഴിവിലേക്കാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുന്നത്.
ഋഷി സുനക്കിന് 142 പേരുടെ പിന്തുണയുണ്ട്. മല്‍സരരംഗത്തിറങ്ങണമെങ്കില്‍ 100ല്‍ കൂടുതല്‍ പേരുടെ പിന്തുണയാണ് ആവശ്യം. മോര്‍ഡോണ്ടിന് ഇതുവരെ 100 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടില്ല.
'ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശരിയാക്കാനും ഞങ്ങളുടെ പാര്‍ട്ടിയെ ഒന്നിപ്പിക്കാനും നമ്മുടെ രാജ്യത്തിനായി നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു,' ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സലര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബോറിസ് സോണ്‍സനും 100 പേരുടെ പിന്തുണക്കായി ശ്രമിക്കുന്നതായാണ് വിവരം. അതിനുവേണ്ടി അദ്ദേഹം തന്റെ അവധിയാഘോഷം മാറ്റിവച്ച് തലസ്ഥാനത്തെത്തിയിട്ടുണ്ട്.
മൂന്ന് പേര്‍ മല്‍സരരംഗത്തുണ്ടെങ്കില്‍ അതിലൊരാളെ എംപിമാര്‍ വോട്ടെടുപ്പിലൂടെ ഒഴിവാക്കും.