ഋഷി സുനക് രാജിവച്ചു; പിന്നാലെ കെയ്ര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രിയായി നിയമിച്ച് ചാള്‍സ് രാജാവ്

Update: 2024-07-05 12:37 GMT

ലണ്ടന്‍: പൊതുതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് രാജിക്കത്ത് കൈമാറി. ഇതോടൊപ്പം തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി കെയ്ര്‍ സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാവാനും ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടര്‍ന്ന് കെയിര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് നിയമിച്ചു. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ചാണ് കെയ്ര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്. ലേബര്‍ പാര്‍ട്ടിക്ക് 412 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളില്‍ ഒതുങ്ങി. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചതിനുപിന്നാലെയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായത്.

Tags:    

Similar News