മാളയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം; രണ്ട് പേരെ അറസ്റ്റ് ചെയ്തു
മാളഃ തിരുമുക്കുളത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനം കുത്തി തുറന്ന് ജാതിപത്രി, കുരുമുളക് എന്നിവ കളവു ചെയ്തു കൊണ്ടുപോയ പ്രതികളെ മാള പോലിസ് അറസ്റ്റ് ചെയ്തു.
മാള തിരുമുക്കുളത്ത് കട കുത്തിത്തുറന്ന് കുരുമുളകും ജാതിപത്രിയും മോഷ്ടിച്ച കേസില്‍ മേലാംതുരുത്ത് സ്വദേശി ജെറി, പാറപ്പുറം സ്വദേശി അനില്‍ എന്നിവരെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.
പോലിസ് ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
മാള പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ലത്തീഫ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ സുധാകരന്‍, എസ്‌സിപിഒമാരായ ജിബിന്‍ കെ ജോസഫ്, ജോബി, സിപിഒമാരായ ജോവിന്‍ ജോയ്, ലിജോ ആന്റണി, വിപിന്‍ ബാബു, സൈബര്‍ സെല്‍ സി പി ഒ രജീഷ്, ഹോം ഗാര്‍ഡ് ജോണ്‍സണ്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.