ദുബയിലെ മെട്രോ വൃത്തിയാക്കാന്‍ റൊബോട്ടും
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പ്രവര്‍ത്തനം വിജയിക്കുകയാണങ്കില്‍ കൂടുതല്‍ മെട്രോ സ്‌റ്റേഷനുകളിലും ഏര്‍പ്പെടുത്തുമെന്ന് ദുബയ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) യുടെ റെയില്‍ മെയിന്റനന്‍സ് വിഭാഗം മേധാവി മുഹമ്മദ് ഹസ്സന്‍ അല്‍ അമീരി വ്യക്തമാക്കി.
ദുബയ്: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മിത ബുദ്ധി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ദുബയ് മെട്രോ.ദുബയിലെ മെട്രോ സ്‌റ്റേഷനുകള്‍ വൃത്തിയാക്കാനായി റൊബോട്ടുകള്‍ പണി തുടങ്ങി.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പ്രവര്‍ത്തനം വിജയിക്കുകയാണങ്കില്‍ കൂടുതല്‍ മെട്രോ സ്‌റ്റേഷനുകളിലും ഏര്‍പ്പെടുത്തുമെന്ന് ദുബയ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) യുടെ റെയില്‍ മെയിന്റനന്‍സ് വിഭാഗം മേധാവി മുഹമ്മദ് ഹസ്സന്‍ അല്‍ അമീരി വ്യക്തമാക്കി. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഈ റൊബോട്ട് മനുഷ്യ സഹായമില്ലാതെ കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് നന്നായി വൃത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 90 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ റൊബോട്ട് സെന്‍സര്‍ ഉള്ളത് കാരണം ഒരിടത്തും കൂട്ടിമുട്ടുകയുമില്ല. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് ഏറ്റവും നവീനമായ സാങ്കേതിക വിദ്യയാണ് ആര്‍ടിഎ ഉപയോഗിക്കുന്നതെന്നും മുഹമ്മദ് ഹസ്സന്‍ പറഞ്ഞു.