പോലിസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും
സന്ദര്‍ശകരെ സ്വീകരിക്കാനും ആവശ്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കാനും ഈ യന്ത്രമനുഷ്യനു കഴിയും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം: പോലിസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും. KP - BOT എന്ന സംവിധാനമാണ് പ്രവര്‍ത്തന സജ്ജമാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ Humanoid Police Robot ആണിത്. സന്ദര്‍ശകരെ സ്വീകരിക്കാനും ആവശ്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കാനും ഈ യന്ത്രമനുഷ്യനു കഴിയും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് പോലിസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.