മാള; അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂര്‍ത്തുറ പദ്ധതിക്ക് പ്ലാനിംഗ് ബോര്‍ഡിന്റെ രണ്ടു കോടി രൂപയുടെ അനുമതി. ചാലക്കുടിപ്പുഴയില്‍ നിന്നാരംഭിച്ച് പലയിടങ്ങളിലൂടെ ഒഴുകി ചാലക്കുടിപ്പുഴയില്‍ തന്നെ അവസാനിക്കുന്ന എക്കാട്ടിത്തോട് വന്‍തോട് പദ്ധതിയുടെ ഭാഗമായ ഉപതോടുകള്‍ അടക്കം പുനരുജീവിപ്പിക്കുകയും കെട്ടി സംരക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ജലജീവന്‍ ജീവന്‍ രക്ഷാ പദ്ധതി പ്രകാരം പദ്ധതിക്കായി 50 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. പിന്നീട് ജില്ലാപഞ്ചായത്തും ജില്ലാ പ്ലാനിംഗ് ഓഫിസും പദ്ധതി ഏറ്റെടുത്തൊരു ബൃഹദ് പദ്ധതിയാക്കി മാറ്റിയിരുന്നു.
ജില്ലാ പഞ്ചായത്ത് 50 ലക്ഷം ചെറുകിട ജലസേചന വകുപ്പ് മൂന്ന് കോടി രൂപയും അനുവദിക്കുകയും ചെയ്തു. ഇതിനുപുറമയാണിപ്പോള്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് രണ്ടു കോടി രൂപ കൂടി അനുവദിച്ചത്. സംസ്ഥാനമാകെ ഈ വര്‍ഷം പ്ലാനിംഗ് ബോര്‍ഡ് ആകെ ചെലവഴിച്ച ഒന്‍പത് കോടി രൂപയില്‍ രണ്ട് കോടി രൂപ ഈ പദ്ധതിക്കാണ് അനുവദിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡേവിഡ് മാഷുടേയുടെയും ജില്ലാ പ്ലാനിംഗ് ബോര്‍ഡിന്റെയും സംയുക്ത ഫലമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.