ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുന്നണി മാറ്റം ചര്‍ച്ചയായി; ഉചിതമായ തീരുമാനമെടുക്കുമെന്ന് എഎ അസീസ്

പാര്‍ട്ടിയുടെ ദൗര്‍ബല്യമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം

Update: 2021-06-01 10:56 GMT

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നേരിട്ട സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആര്‍എസ്പിയില്‍ തുടങ്ങി. തിരഞ്ഞെടുപ്പിന് ശേഷം നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചിലര്‍ മുന്നണി മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ എല്‍ഡിഎഫ് വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടിയാണ് ഇൗ തിരഞ്ഞടുപ്പില്‍ വിജയം നേടയതെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞു.

'യുഡിഎഫില്‍ താഴേ തട്ടിലെ ഐക്യമില്ലായ്മയും പാര്‍ട്ടിയുടെ ദൗര്‍ബല്യവുമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി മാറാനാവുമോ. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഈ മാസം 9ന് കൊല്ലത്ത് 500 പേര്‍ പങ്കെടുക്കുന്ന നേതൃയോഗം നടക്കും. യോഗത്തില്‍ ഉചിതമായ തീരുമാനമുണ്ടാകും'-നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവധിയിലായിരുന്ന ഷിബു ബേബി ജോണും യോഗത്തിലുണ്ടായിരുന്നു.



Tags:    

Similar News