റംഷീദ് വെന്നിയൂരിനെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം: ആര്‍എസ്പി
കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ മാതൃകാപരമായി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതീകാത്മകമായി പ്രതിഷേധം സംഘടിപ്പിച്ചു.
തിരൂരങ്ങാടി: ആര്‍വൈഎഫ് ജില്ലാ ജോയിന്‍ സെക്രട്ടറിയും ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗവുമായ റംഷീദ് വെന്നിയൂരിനെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുവാനും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന റംഷീദ് വെന്നിയൂരിനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രസന്നകുമാര്‍, ജില്ലാ സെക്രട്ടറി വെന്നിയൂര്‍ മുഹമ്മദ് കുട്ടി, യുടിയുസി ജില്ലാ പ്രസിഡന്റ് പനക്കല്‍ സിദ്ദീഖ്, സെക്രട്ടറി കെ എം മുഹമ്മദലി, ഇസ്ഹാഖ് കുളത്തൂര്‍, അഡ്വ. രാജേന്ദ്രന്‍ കാവുങ്ങല്‍, അസൈനാര്‍ കോട്ടക്കല്‍, അഡ്വ. ഷിബു, ആര്‍എസ്പി, യുടിയുസി നേതാക്കളായ കുഞ്ഞുമൊയ്തീന്‍ വെളിമുക്ക്, വാസു വെന്നിയൂര്‍, അഡ്വ. രമേശ്, ഉണ്ണി കൊളപ്പുറം എന്നിവര്‍ സന്ദര്‍ശിച്ചു.
റംഷീദ് വെന്നിയൂരിന് നീതി ഉറപ്പാക്കണമെന്നും, കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ മാതൃകാപരമായി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍വൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതീകാത്മകമായി പ്രതിഷേധം സംഘടിപ്പിച്ചു. ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം അഡ്വ: പി ജി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. യുടിയുസി ജില്ലാ പ്രസിഡന്റ് സിദ്ധീഖ് പനക്കല്‍, ആര്‍വൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: എ കെ ഷിബു, ജില്ലാ പ്രസിഡന്റ് അഡ്വ: രാജേന്ദ്രന്‍ കാവുങ്ങല്‍, അഡ്വ: രമേഷ് നിലമ്പൂര്‍, അസൈനാര്‍ കോട്ടക്കല്‍, ഫാസില്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു