ഒറ്റപ്പാലത്ത് ആര്‍എസ്എസ് ആക്രമണം; എസ്എഫ്‌ഐ ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡന്റിന് പരിക്കേറ്റു

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രചാരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Update: 2021-02-15 09:01 GMT

പാലക്കാട്: ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്എഫ്‌ഐ ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡന്റുമായ കെ പ്രേംജിത്തിനെതിരേ ആക്രമണം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രചാരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ഇരുമ്പ് വടിയുമായി കഴുത്തിനടിക്കുകയായിരുന്നു. തോളെല്ലിന് പരിക്കേറ്റ കെ പ്രേംജിത്തിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Tags:    

Similar News