അശ്വിനി കുമാര്‍ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം
കേസില്‍ 13 പേരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് അശ്വിനി കുമാർ കൊല്ലപ്പെട്ട കേസില്‍ മൂന്നാം പ്രതി മര്‍ഷൂക്കിന് ജീവപര്യന്തം തടവ് ശിക്ഷ. കേസില്‍ മറ്റ് പ്രതികളായ 13 പേരെയും കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 2005 മാര്‍ച്ച് 10നാണ് ഇരിട്ടി സ്വദേശിയായ അശ്വിനി കുമാർ കൊല്ലപ്പെട്ടത്.
ഇരിട്ടിയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ ശേഷം ബസിൽ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 2009ലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.