തിരുവനന്തപുരം: അടിയന്തിര ആവിശ്യത്തിന് പുറത്തിറങ്ങുന്നവര്‍ കരുതേണ്ട പോലിസ് പാസിന് വെബ് സൈറ്റില്‍ വന്‍ തിരക്ക്. ഇന്നലെ പാസിനായുള്ള തള്ളിക്കയറ്റം വന്നതോടെ പോലിസ് വെബ് സൈറ്റ് ഹാങ് ആയി. ഇന്നലെ ഒരേ സമയം 40000 പേരാണ് സൈറ്റില്‍ കയറിയത്. ഇന്ന് രാവിലെ അത് 80000 ആയി ഉയര്‍ന്നു. പാസില്ലാതെ ഒരാള്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൊഴിലാളികള്‍, അവശ്യസര്‍വീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. പക്ഷേ പോലിസ് പാസ് കൈയ്യില്‍ കരുതുകയും വേണം. pass.bsafe.kerala.gov.in എന്ന വിലാസത്തിലാണ് പാസിന് അപേക്ഷിക്കേണ്ടത്.
അതേ സമയം, ഏതെങ്കിലും സാഹചര്യത്തില്‍ പോലിസ് പാസ് ലഭ്യമാവാതെ വന്നാല്‍ അടിയന്തിര ആവശ്യമുള്ളവര്‍ക്ക് മതിയായ രേഖകളും സത്യവാങ് മൂലവും ഉണ്ടെങ്കിലും യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ സത്യവാങ് മൂലത്തിന്റെ മാതൃക പോലിസിന്റെ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. എന്നാല്‍, സ്‌റ്റേഷനറി, ഫോട്ടോസ്റ്റാറ്റ് കടകളൊന്നുമില്ലാത്തതിനാല്‍ പ്രിന്റ് എടുത്തു ഉപയോഗിക്കല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സാധാരണക്കാരാണ് ഉത്തരത്തില്‍ ഏറെ ബുദ്ധിമുട്ടുന്നത്.
ഇന്ന് ഞായറാഴ്ചയാതിനാല്‍ നിരത്തുകള്‍ വിജനമാണ്. പോലിസ് എല്ലായിടത്തും ബാരിക്കേടുകള്‍ വച്ച് കര്‍ശന പരിശോധന നടത്തുന്നുണ്ട്.