ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ബുച്ചയില്‍ നൂറുകണക്കിന് പേരെ കൊലപ്പെടുത്തിയ റഷ്യക്കെതിരേ നടപടിയുമായി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി. റഷ്യയെ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് പുറത്താക്കിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
യുക്രയ്‌ന്റെ തലസ്ഥാനമായ കൈവില്‍നിന്ന് ഏറെ അകലെയല്ലാത്ത ബുച്ചയില്‍നിന്ന് നിരവധി സിവിലിയന്‍മാരെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. കൊലയ്ക്കുപിന്നില്‍ റഷ്യയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചെങ്കിലും റഷ്യ നിഷേധിച്ചു. കൂട്ടക്കൊലക്കെതിരേ ലോകത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സിവിലിയന്‍മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ പറഞ്ഞു. യുക്രെയ്‌ന്റെത് സംസ്‌കാരമില്ലാത്ത പ്രവര്‍ത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു.