യുഎന്‍ ജീവനക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍; സന്നദ്ധത അറിയിച്ച് റഷ്യ
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി രാജ്യം ഉടന്‍തന്നെ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്നും ചൊവ്വാഴ്ച യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍ പറഞ്ഞു.
മോസ്‌കോ: തങ്ങളുടെ കൊവിഡ് വാക്‌സിനായ 'സ്പുട്‌നിക് അഞ്ച്' യുഎന്നിലേയും അതിന്റെ ഓഫിസുകളിലേയും ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാന്‍ സന്നദ്ധത അറിയിച്ച് റഷ്യ.
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി രാജ്യം ഉടന്‍തന്നെ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്നും ചൊവ്വാഴ്ച യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍ പറഞ്ഞു. ലോകത്തെ ആദ്യ കൊറോണ വാക്‌സിനായ സ്ഫുട്‌നിക് 'സുരക്ഷിതവും വിശ്വസനീയവും ഫലപ്രദവുമാണ്' എന്നും മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയിലൂടെ പുടിന്‍ വ്യക്തമാക്കി.