അധികാരം പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ്

Update: 2022-02-25 17:35 GMT

ന്യൂഡല്‍ഹി; 'ഭീകരരും നിയോ നാസികളും ലഹരിയ്ക്കടിമപ്പെട്ടവരുമായ' അധികാരികളെ മാറ്റി രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തു. റഷ്യന്‍ സൈന്യം തലസ്ഥാന നഗരത്തിലേക്ക് പ്രവേശിച്ചതിനുശേഷം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

റഷ്യ, യുക്രെയ്‌നിലേക്ക് അധിനിവേശം നടത്തി രണ്ട് ദിവസം പിന്നിടുകയാണ് ഇന്ന്.

ടെലിവിഷനിലൂടെ നടത്തിയ അഭ്യര്‍ത്ഥനയിലാണ് പുടിന്‍ യുക്രെയ്ന്‍ സൈന്യത്തോട് രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തെ സ്ഥാനഭ്രഷ്ടരാക്കാന്‍ ആഹ്വാനം ചെയ്തത്.

നിങ്ങള്‍ അധികാരം കയ്യിലെടുക്കുക. ലഹരിക്കടിമപ്പെട്ട നിയോനാസികളുടെ ഈ സംഘത്തേക്കാള്‍ നിങ്ങളുമായി സംസാരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ജൂത വംശജനായ വോളോഡിമര്‍ സെലെന്‍സ്‌കിയെ ലക്ഷ്യമിട്ടാണ് പുടിന്റെ അധിക്ഷേപം. 

Tags:    

Similar News