മോസ്‌കോ: റഷ്യന്‍ സ്‌കൂളിനുള്ളിലുണ്ടായ വെടിവയ്പില്‍ കുറഞ്ഞത് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടുന്നു.
ഇഷെവ്‌സ്‌ക് നഗരത്തിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നതെന്ന് റഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 1000ത്തിലധികം വിദ്യാര്‍ത്ഥികളും 80ഓളം അധ്യാപകരും സ്‌കൂളിലുണ്ട്.
വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിനുശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യചെയ്തു. സംഭവത്തിനു പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഇയാളുടെ കൈവശം രണ്ട് തോക്കുകളുണ്ടായിരുന്നു.
650000 ജനങ്ങളുള്ള ഇഷെവ്‌സ്‌ക് നഗത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സമീപമാണ് വെടിവയ്പ് നടന്നത്.
സ്‌കൂളിലേക്ക് പ്രവേശിക്കും മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചുവീഴ്ത്തിയിരുന്നു. ഏതാനും കുട്ടികള്‍ക്കും പരിക്കുപറ്റി. വെടിവയ്പ് നടന്ന സമയത്ത് ഭൂരിഭാഗംകുട്ടികളും ക്ലാസുകളിലായിരുന്നു.കറുത്ത വസ്ത്രമാണ് കൊലയാളിധരിച്ചിരുന്നത്.