ശബരിമല: കോണ്‍ഗ്രസിന് മറുപടിയുമായി സിപിഎം,കോടതി വിധിക്ക് ശേഷം യോജിച്ച ധാരണയിലെത്തും
ചെത്തുകാരന്‍ പ്രയോഗം: സുധാകരന്റേത് ഹീനമായ നടപടി, കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം
തിരുവനന്തപുരം: വിവാദമായ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി സിപിഎം. സുപ്രീംകോടതി വിശാലബഞ്ചിന്റെ പരിഗണനയിലുള്ള വിഷയമാണ്. കോടതി വിധിക്ക്് ശേഷം യോജിച്ച തീരുമാനത്തിലെത്തുമെന്നും പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ ഇവ്വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേയുള്ള കെ സുധാകരന്റെ ചെത്തുകാരന്‍ പരാമര്‍ശം ഹീനമായ അധിക്ഷേപമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മറുപടി പറയണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയിലുടനീളം മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപം ചൊരുയുകയാണ്. യുഡിഎഫും ബിജെപിയും വര്‍ഗ്ഗീയത വളര്‍ത്താനാണ് ശ്രമിക്കുതെന്നും അദ്ദേഹം പറഞ്ഞു.
ജയശങ്കറിന് ജാമ്യം ലഭിച്ചത് നിയമത്തിന്റെ സ്വാഭാവിക നടപടിക്രമമാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വികസനമുന്നേറ്റയാത്ര ഈ മാസം 13ന് ആരംഭിക്കും. രണ്ട് ജാഥയായാണ് നടക്കുന്നത്. ഒന്ന് തൃശ്ശൂരില്‍ മുഖ്യമന്ത്രി ഉദ്ഘടനം ചെയ്യും. മറ്റൊന്ന്് എറണാകുളത്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉദ്്ഘാടനം ചെയ്യും. രണ്ടു ജാഥകളും 26ന് സമാപിക്കും.