രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട, ആ തീരുമാനം കോണ്‍ഗ്രസ് എടുക്കും: സച്ചിന്‍ പൈലറ്റ്
ന്യഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് സച്ചിന്‍ പൈലറ്റ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മണ്ഡലത്തിന്റ കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല. എല്ലാ കാലത്തും രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ നിലപാട് സ്വീകരിക്കുന്നയാളാണ്. ബിജെപി വിരുദ്ധ പോരാട്ടമാണ് രാഹുലിന്റെ നയം. ഇന്ത്യ മുന്നണി തിരഞ്ഞെടുരപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യം തകരുന്നു എന്നത് വ്യാജ പ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡസന്‍ പാര്‍ട്ടികളുള്ള മുന്നണിയാണ് ഇന്ത്യ മുന്നണി. അതില്‍ ചിലര്‍ പുറത്ത് പോയതിന് കാരണം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയാണ്. ഈ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കും. നേതാക്കള്‍ പാര്‍ട്ടി വിടുന്നത് അവരവരുടെ താത്പര്യമാണ്. എന്നാല്‍ ജനം ഇതിനെല്ലാം മറുപടി കൊടുക്കും. രാജസ്ഥാനില്‍ കുറേ സ്റ്റാന്‍്‌റിങ് എംഎല്‍എമാരെ മാറ്റി യുവാക്കളെ പരീക്ഷിച്ചിരുന്നെങ്കില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.