സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി നിറമരതൂര്‍ നിര്യാതനായി

പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം നീണ്ട അര നൂറ്റാണ്ട് കാലം ദര്‍സി രംഗത്ത് നിറഞ്ഞ് നിന്നു.

Update: 2020-11-19 08:14 GMT

തിരൂര്‍: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ എ മരക്കാര്‍ ഫൈസി നിറമരതൂര്‍ (74)നിര്യാതനായി. സമസ്ത മുശാവറ അംഗമായിരുന്ന നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്‌ല്യാരുടെ മകനാണ്. നിരവധി പേരുടെ ഗുരുവര്യനായിരുന്നു. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെ കെ ഹസ്രത്ത് തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം നീണ്ട അര നൂറ്റാണ്ട് കാലം ദര്‍സി രംഗത്ത് നിറഞ്ഞ് നിന്നു.

ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദുര്‍റഹ്മാന്‍, ശരീഫ, റാബിഅ റൈഹാനത്ത്, ഉമ്മു ഹബീബ,ഹന്നത്ത്, പരേതനായ അബ്ദുല്‍ ഹക്കീം. കരിങ്ങനാട്, കോട്ടക്കല്‍ പാലപ്പുറ, ചെമ്മന്‍ കടവ്, വള്ളിക്കാഞ്ഞിരം, കൈനിക്കര, കാരത്തൂര്‍ ബദരിയ്യ, അയ്യായ, പൊന്‍മുണ്ടം, വാണിയന്നൂര്‍, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

Tags:    

Similar News