തിരൂരങ്ങാടിയില്‍ അമിത് ഷാക്കെതിരേ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകനെതിരേ സംഘപരിവാര്‍ ആക്രമണം

Update: 2020-08-17 13:15 GMT

തിരൂരങ്ങാടി: അമിത് ഷാക്കെതിരെ പോസ്റ്റിട്ടതിന് പൊതുപ്രവര്‍ത്തകനെതിരേ  സംഘ്പരിവാര്‍ ആക്രമണം. തിരൂരങ്ങാടി പുകയൂര്‍ അങ്ങാടിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഡോ. അരവിന്ദാക്ഷന്‍ മാനാട്ടിനെതിരേയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഫെയ്‌സ് ബുക്കില്‍ അമിത് ഷായെ വിമര്‍ശിച്ച് ഡോ. അരവിന്ദാക്ഷന്‍ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പാര്‍ത്ഥന്‍ എന്നയാള്‍ മറ്റൊരു പോസ്റ്റിട്ടു. ഇതിനെ വിമര്‍ശിച്ചതാണ് സംഘ്പാരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ആക്രമണം നടന്നത്.

അക്രമത്തില്‍ പരിക്കേറ്റ ഡോ. അരവിന്ദാക്ഷന്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. 

Tags:    

Similar News