മരണം ആഘോഷമാക്കിയ മലബാര്‍ സമര പോരാളികളുടെ സ്മരണ സംഘപരിവാരം ഭയപ്പെടുന്നു: സി അബ്ദുല്‍ ഹമീദ്
മലപ്പുറം: മലബാര്‍ സമരത്തില്‍ പങ്കെടുത്ത പോരാളികളും നേതാക്കളും മരണത്തെ ഭയപ്പെടാത്തവരും മരണം അഘോഷമാക്കിയവരുമായിരുന്നുവെന്നും, അത് കൊണ്ടാണ് മലബാര്‍ സമര പോരാളികളുടെയും രക്തസാക്ഷികളുടെയും സ്മരണ സംഘപരിവാരം ഭയപ്പെടുന്നതും, സ്മാരകങ്ങളെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ് പറഞ്ഞു.'1921, വിഷം കലക്കുന്നവരും ജീവന്‍ നല്‍കിയവരും' എന്ന തലകെട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ സമരകാലത്ത് കൊല്ലപ്പെട്ട ഹിന്ദുക്കള്‍ വംശഹത്യക്ക് വിധേയമായവരാണെന്ന് പ്രതീകവല്‍ക്കരിച്ച്, ആര്‍എസ്എസ് ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്ക് ന്യായീകരണം കണ്ടെത്താനുള്ള ഹീന ശ്രമത്തിന്റെ ഭാഗമാണ് മലബാര്‍ സമര പോരാളികള്‍ക്കെതിരെ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ഈ നുണ പ്രചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് പി കെ മുഹമ്മദ് സുജീര്‍ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം സോണല്‍സെക്രട്ടറി വി കെ അബ്ദുല്‍ അഹദ്, ടി മുഹമ്മദ് സാദിഖ്, കെ കെ സാദിഖ് അലി, സി എച്ച് അഷ്‌റഫ്, ടി സിദ്ധിക്ക് എന്നിവര്‍ സംസാരിച്ചു.