സംഘപരിവാരം മുസ്‌ലിം വംശഹത്യക്ക് കോപ്പുകൂട്ടുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഒരു മതത്തോടും വിധേയത്വമോ വിവേചനമോ കാണിക്കില്ല എന്ന് ഭരണഘടന തൊട്ട് സത്യം ചെയ്ത പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ പ്രചാരകനായി മാറിയിരിക്കുകയാണ്

Update: 2022-04-18 10:34 GMT

റിയാദ്: ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഭാഗമായി മുസ്‌ലിം സാന്നിധ്യത്തെ ഇന്ത്യയില്‍ നിന്ന് തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘപരിവാരം ഭയാനകമായ മുസ്‌ലിം വംശഹത്യക്ക് മുന്നൊരുക്കം നടത്തുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് പ്രസിഡണ്ട് റസാക്ക് മാക്കൂല്‍.ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി മലാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മഹത്തായ ഭരണഘടനയില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും അപ്രത്യക്ഷമായിരിക്കുന്നു.ഒരു മതത്തോടും വിധേയത്വമോ വിവേചനമോ കാണിക്കില്ല എന്ന് ഭരണഘടന തൊട്ട് സത്യം ചെയ്ത പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ പ്രചാരകനായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്നത് മാറ്റി പകരം സമ്പന്നര്‍ക്കും ശക്തന്‍മാര്‍ക്കും അധികാരം വീതിച്ചു കൊടുത്തിരിക്കുന്നുവെന്നും റസാക്ക് മാക്കൂല്‍ പറഞ്ഞു.

ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും കൊണ്ടുവന്നു രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കപ്പെട്ടിരിക്കുന്നു.ഗവണ്‍മെന്റ് സംവിധാനങ്ങള്‍ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്. ഇഡിയും എന്‍ഐഎയും സംഘപരിവാരത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്‌ലിംകള്‍ക്കെതിരെ അതി പ്രകോപനപരമായ പ്രസ്താവനകള്‍ രാജ്യത്തിന്റെ പല കോണുകളില്‍നിന്നും വന്നു കൊണ്ടിരിക്കുമ്പോള്‍ ഗവണ്‍മെന്റുകള്‍ നിശബ്ദരായി മാറി നില്‍ക്കുന്നു.രാമനവമി ദിനത്തില്‍ സംഘപരിവാരം ആസൂത്രിതമായി വര്‍ഗീയ കലാപം ലക്ഷ്യംവെച്ച് നിരവധി സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചു വിട്ടപ്പോള്‍ തടയാനോ കേസെടുക്കാനോ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നില്ല.ഇത്തരം മുസ്‌ലിം വിരുദ്ധ നിലപാടുമായി ഫാസിസ്റ്റ് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമുഖത കാണിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറ്റകരമായ മൗനം സംഘപരിവാര ശക്തികളുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ എന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ഇഫ്താര്‍ സംഗമത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി അലിമോന്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. അസീസ് ആലുവ ബിലാല്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. മുജീബ് കാസിം,അബ്ദുല്‍ കലാം, ഹാഷിം അബ്ദുല്‍കരീം,അബ്ദുല്‍ ജലീല്‍,ബഷീര്‍, സജീര്‍ ജമാല്‍, അന്‍സാരി, സുഹൈല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News