മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കി

പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝായെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2020-07-14 19:02 GMT
മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കി

മുംബൈ: അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കി. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝായെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേയും സംഘത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സഞ്ജയ് ഝായ്‌ക്കെതിരേയും നടപടിയെടുത്തിരിക്കുന്നത്. നേരത്തെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ഝായെ സോണിയ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിച്ച് ലേഖനമെഴുതിയതിനായിരുന്നു നടപടി. രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന് ഝാ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.




Tags:    

Similar News