സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനായേക്കും

സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്

Update: 2024-10-17 04:38 GMT

ന്യൂഡല്‍ഹി: സഞ്ജീവ് ഖന്നയെ അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. ശുപാര്‍ശ കേന്ദ്ര നിയമകാര്യ വകുപ്പ് അംഗീകരിച്ചാല്‍ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബര്‍ 10 ന് വിരമിക്കാനിരിക്കെയാണ് സഞ്ജീവ് ഖന്നയെ പിന്‍ഗാമിയായി ചുമതലപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ആഴ്ച സര്‍ക്കാരിന് അദ്ദേഹം കത്തെഴുതിയത്. 2025 മെയ് 13 ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാനാവുക.

1983 ലാണ് ജസ്റ്റിസ് ഖന്ന ഡല്‍ഹി ബാര്‍കൗണ്‍സിലില്‍ നിന്ന് എന്റോള്‍ ചെയ്യുന്നത്. ആദ്യം തീസ് ഹസാരി കോംപ്ലക്‌സിലെ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അഡീഷ്ണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാവുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്.




Tags:    

Similar News