ഗഡിംഗ്ലജ്: മഹാരാഷ്ട്രയിലെ ഗഡിംഗ്ലജ് മുന്‍സിപ്പല്‍ കോര്പ്പറേഷന് സംഘടിപ്പിച്ച ഓള് ഇന്ത്യ മേയര്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അജ്മല്‍ ബിസ്മി സാറ്റ് തിരൂര്‍ റണ്ണേഴ്സ് അപ്പ് ആയി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പിടിഎംഎഫ്സി കോലാപ്പൂരിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് സാറ്റ് പരാജയപ്പെട്ടത്.
ടൂര്‍ണമെന്റിലെ ബെസ്റ്റ് സ്റ്റോപ്പര്‍ ബാക്കായി സാറ്റ് തിരൂരിന്റെ സെനഗല്‍ താരം സില ടൂറെയും ബെസ്റ്റ് സ്െ്രെടക്കറായി സാറ്റിന്റെ തന്നെ അദീബ് ബഷീറും തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ പകുതിയില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തിലൂടെ കാണികളുടെ ഇഷ്ട ടീമായി മാറിയ സാറ്റിന് നിറഞ്ഞ പിന്തുണയാണ് ഗ്രൗണ്ടില്‍ നിന്നും ലഭിച്ചത്.
അവസാന നിമിഷത്തില്‍ കളിയുടെ ഒഴുക്കിന് വിപരീതമായി നേടിയ ഗോളില്‍ കോലാപൂര്‍ ടീം കിരീടം നേടുകയായിരുന്നു.