കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്‌സി എസ്ടി കോടതിയാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്.
യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണന്‍ പോലിസില്‍ പരാതി നല്‍കി. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പോലിസ് കേസെടുത്തിരിക്കുന്നത്.