യൂ ട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Update: 2020-11-10 02:56 GMT

കൊച്ചി: യൂ ട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ മുറിയില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് വിജയ് പി നായരുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കുംവരെ മൂന്നുപ്രതികളെയും അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

Tags:    

Similar News