സൗദി: പുരാവസ്തു കേന്ദ്രങ്ങളില്‍ പരസ്യം പതിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ

Update: 2020-11-11 13:37 GMT

റിയാദ്: പൈതൃക, പുരാവസ്തു കേന്ദ്രങ്ങളില്‍ പരസ്യങ്ങള്‍ പതിക്കുകയോ, എഴുതുകയോ ചിത്രങ്ങള്‍ വരക്കുകയോ ചെയ്യുന്നവര്‍ക്കും മറ്റു കൈയേറ്റങ്ങള്‍ നടത്തുന്നവര്‍ക്കും ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയേറ്റങ്ങള്‍ നടത്തുന്നവര്‍ക്ക് പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷ നല്‍കാന്‍ ആര്‍ക്കിയോളജി, അര്‍ബന്‍ ഹെറിറ്റേജ് നിയമത്തിലെ 72ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

പുരാവസ്തു, പൈതൃക വസ്തുക്കള്‍ നീക്കം ചെയ്യല്‍, അവ കേടുവരുത്തല്‍, എഴുതിയും പെയിന്റടിച്ചും കൊത്തുപണികള്‍ ചെയ്തും വികൃതമാക്കല്‍, പരസ്യങ്ങള്‍ പതിക്കല്‍, കരുതിക്കൂട്ടി അഗ്‌നിബാധയുണ്ടാക്കല്‍, അടയാളങ്ങളില്‍ മാറ്റങ്ങള്‍ വരുത്തല്‍, അടയാളങ്ങള്‍ മായ്ക്കല്‍ എന്നിവയെല്ലാം കൈയേറ്റങ്ങളായി കണക്കാക്കുമെന്ന് കിംഗ് സല്‍മാന്‍ സാംസ്‌കാരിക പൈതൃക പരിപാലന പ്രോഗ്രാം പറഞ്ഞു.




Tags:    

Similar News