ജിദ്ദ: റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാവും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
തലസ്ഥാന നഗരിയായ റിയാദ്, വിശുദ്ധ മക്ക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ അടുത്ത വ്യാഴാഴ്ച വരെ ഇടത്തരം മുതല്‍ കനത്ത രീതിയില്‍ വരെയുള്ള മഴയും പേമാരിയും ഉണ്ടാവുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മക്ക പ്രവിശ്യയിലെ വിശുദ്ധ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, അല്‍ ജമും, അല്‍ കാമില്‍, ഖുലൈസ്, അല്‍ ലൈത്ത്, കുന്‍ഫുദ, അല്‍ അര്‍ദിയാത്ത്, അദം മെയ്‌സാന്‍ എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്ന് വൈകുന്നേരം മുതല്‍ അടുത്ത വ്യാഴാഴ്ച വരെ തുടരുന്ന ഇടത്തരം മുതല്‍ കനത്ത രീതിയില്‍ തന്നെ മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.