ജിസാന്‍: കിഴക്കന്‍ ജിസാനിലെ അല്‍ദായിറില്‍ മെയിന്‍ റോഡില്‍ നായയെ വെടിവെച്ചുകൊന്ന സൗദി പൗരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വെടിവെച്ചുകൊന്ന ശേഷം തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മെയിന്‍ റോഡിലെ സിഗ്‌നലിനു സമീപം വെച്ചാണ് നായയെ സൗദി പൗരന്‍ കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നത്. ഇത് പ്രദേശവാസികളുടെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു. പ്രദേശത്തു കൂടി കടന്നുപോയ മറ്റുള്ളവരുടെ ജീവനു കൂടി ഭീഷണി സൃഷ്ടിച്ചാണ് യാതൊരു കാരണവും കൂടാതെ നായക്കു നേരെ പ്രതി നിറയൊഴിച്ചത്.