സ്‌പോണ്‍സര്‍ഷിപ് വ്യക്തികളുടെ പേരില്‍നിന്ന് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് സൗദി

Update: 2021-08-14 12:46 GMT

റിയാദ് : വിദേശി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് നിലവില്‍ വ്യക്തികളുടെ പേരില്‍നിന്ന് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഒരേ തൊഴിലുടമക്കു കീഴിലുള്ള സ്ഥാപനമാണെങ്കില്‍ കൂടി ഇത് സാധ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു.


തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്യുന്ന വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ് കമ്പനിയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് സൗദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഇടക്കാലത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാന്‍ മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു.




Tags:    

Similar News