മോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍ ''കുറുവ സംഘാംഗമാണെന്നും'' റിപോര്‍ട്ട്
വസ്ത്രമെല്ലാം വലിച്ചൂരികളഞ്ഞ് നഗ്നനായാണ് ഇയാള്‍ രക്ഷപ്പെട്ടതത്രെ.
കൊച്ചി: മോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട 'കുറുവ സംഘം' ആക്രമിച്ചുവെന്നും അതിനിടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വസ്ത്രമെല്ലാം വലിച്ചൂരികളഞ്ഞ് നഗ്നനായാണ് ഇയാള്‍ രക്ഷപ്പെട്ടതത്രെ. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്‌പ്പെടുത്തി. സന്തോഷിനായി വ്യാപക തിരച്ചില്‍ ആരംഭിച്ചു.
ആലപ്പുഴയിലെ മോഷണങ്ങള്‍ക്ക് പിന്നില്‍ 'കുറുവ സംഘമാണെന്ന്' പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കായി മറ്റു ജില്ലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്. ആലപ്പുഴയിലെ മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ 'കുറുവ സംഘമാണെന്നാണ്' പൊലീസ് നിഗമനം. കളര്‍കോട് സനാതനപുരം തിരുവിളക്ക് മനോഹരന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ രണ്ടു പവന്‍ നഷ്ടപ്പെട്ടിരുന്നു.