പീരുമേട്ടില്‍ പെണ്‍കുട്ടിയുടെ മുടിമുറിച്ച സംഭവത്തില്‍ പട്ടികജാതി കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പീരുമേട് എ.വി.റ്റി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പട്ടിക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ തലമുടി ബലമായി മുറിച്ച് മാറ്റിയ സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഈ വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരം നിയമ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപോര്‍ട്ട് നല്കാന് ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.