ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മൂന്ന് ജീവപരന്ത്യവും രണ്ടു ലക്ഷം രൂപ പിഴയും
പെരിന്തല്‍മണ്ണ: കൊളത്തൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയായ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. 2017ല്‍ കൊളത്തൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കുറുവ പഴമള്ളൂര്‍ കണ്ണാര്‍കുഴി ആലുങ്ങല്‍ ഇര്‍ഷാദിനെ(28)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(പോക്‌സോ) ജഡ്ജി കെപി. അനില്‍കുമാര്‍ ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് ശിക്ഷ. മൂന്നുവകുപ്പുകളിലുമായി മൂന്നു ജീവപര്യന്തവും യഥാക്രമം 40,000 രൂപ, 60,000 രൂപ, ഒരു ലക്ഷം എന്നിങ്ങനെ രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2017ല്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നീട് നിയമാനുസരണം ഗര്‍ഭഛിദ്രം നടത്തിയിരുന്നു. സയന്റിഫിക്കല്‍ വിദഗ്ധയെ അടക്കം കേസില്‍ വിസ്തരിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രനായിരുന്നു കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.പി. സപ്ന ഹാജരായി.