ഒരേ സമയം 30 പേരെ സ്‌കാന്‍ ചെയ്യും: ക്യാമറയുള്ള തെര്‍മല്‍ സ്‌ക്രീനിങ് ഉപകരണം വിപണിയിലേക്ക്
പുതിയ സംവിധാനത്തിന് ഒരേസമയം 30 പേരുടെ മുഖം സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആളുകള്‍ മാസ്‌ക് ധരിച്ചാലും മുഖത്ത് സൂം ഇന്‍ ചെയ്ത് വ്യക്തമായ ചിത്രമെടുക്കാനാവും. അതോടൊപ്പം താപനിലയും രേഖപ്പെടുത്തും.
തായ്‌പേയ്: കൊവിഡ് ബാധിതരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഉകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിലാണ് ശാസ്ത്രലോകം. അഡ്വാന്‍ടെക് എന്ന് തായാലാന്റ് കമ്പനി പുറത്തിറക്കിയ 'വിസിറ്റര്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സിസ്റ്റം' ഈ മേഖലയിലെ പുരതിയ കാല്‍വെയ്പ്പായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷനും തെര്‍മല്‍ സ്‌ക്രീനിംഗ് കഴിവുകളും ഉള്ള ഒരു സ്മാര്‍ട്ട് ക്യാമറയാണ് വിസിറ്റര്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സിസ്റ്റം. ജനത്തിരക്കുള്ള പ്രദേശങ്ങളില്‍ ഓരോരുത്തരെയും കൃത്യമായും കാര്യക്ഷമമായും സ്‌ക്രീന്‍ ചെയ്യാന്‍ ഇത് സഹായിക്കും.
പുതിയ സംവിധാനത്തിന് ഒരേസമയം 30 പേരുടെ മുഖം സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആളുകള്‍ മാസ്‌ക് ധരിച്ചാലും മുഖത്ത് സൂം ഇന്‍ ചെയ്ത് വ്യക്തമായ ചിത്രമെടുക്കാനാവും. അതോടൊപ്പം താപനിലയും രേഖപ്പെടുത്തും. ഉയര്‍ന്ന താപനിലയുള്ളവരെ കണ്ടെത്തിയാല്‍ മുന്നറിയിപ്പ് സിഗ്നല്‍ ശബ്ദിക്കും. അതിനു പുറമെ ബന്ധപ്പെട്ടവര്‍ക്ക് സന്ദേശവും അയക്കും.
റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി തിരക്കേറിയ ഇടങ്ങളില്‍ കൊവിഡ് സാധ്യതാ പരിശോധനകള്‍ കൃത്യമായി നടത്താന്‍ പുതിയ ഉപകരണം സഹായകമാകുമെന്നാണ് അഡ്വാന്‍ടെക് കമ്പനിയുടെ പ്രധാന അവകാശവാദം.