നോര്‍ത്ത് കരോലീന: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കൊളംബിയക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്കൊടുവില്‍ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയന്‍ആരാധകരെ തല്ലി ഉറുഗ്വെ താരങ്ങള്‍.സെമിയില്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന ഉറുഗ്വെ താരങ്ങള്‍ കൂട്ടത്തോടെ ഗ്യാലറിയിലേക്ക് ഓടിക്കയറകുകായിരുന്നു.
സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ ന്യൂനസും റൊണാള്‍ഡ് അറൗജുവും കാണികളെ തല്ലാനും മുന്നേറ്റനിരയിലുണ്ടായിരുന്നു.സ്റ്റേഡിയത്തില്‍ 90ശതമാനവും കൊളംബിയന്‍ ആരാധകരായിരുന്നു. ഗ്യാലറിയിലുള്ള തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാനാണ് അവിടേക്ക് ഓടിച്ചെന്നതെന്ന് ഉറുഗ്വെ താരങ്ങള്‍ അറിയിച്ചു.
കടുത്ത ശാരീരിക പോരാട്ടം കണ്ട മത്സരത്തില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചുവപ്പു കാര്‍ഡ് കണ്ടത് ഇരു ടീമിലെയും താരങ്ങളെയും ആരാധകരെയും പ്രകോപിപ്പിച്ചിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ 10 പേരായി ചുരുങ്ങിയിട്ടും ഉറുഗ്വെയെ ഗോളടിപ്പിക്കാന്‍ വിടാതെ കൊളംബിയ പിടിച്ചു നിന്നു. പലപ്പോഴും മത്സരം ഇരു ടീമിലെയും താരങ്ങളുടെ ശാരീരിക മികവിന്റെ കൂടി മത്സരമായി മാറിയതോടെ റഫറിക്ക് പലതവണ ഇടപെടേണ്ടിവന്നിരുന്നു. ഇതിനിടെ ഗ്യാലറിയിലും കൊളംബിയയുടെയും ഉറുഗ്വേയുടെയും താരങ്ങള്‍ തമ്മില്‍ വാക്‌പോരിലേര്‍പ്പെട്ടിരുന്നു.
ഉറുഗ്വെയ്‌ക്കെതിരായ ജയത്തോടെ പരാജയമറിയാതെ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊളംബിയ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി തോറ്റത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.23 വര്‍ഷം മുമ്പ് 2001ല്‍ കോപ്പയില്‍ ചാമ്പ്യന്‍മാരായിട്ടുള്ള കൊളംബിയ രണ്ടാം കിരീടം തേടിയാണ് ഫൈനലില്‍ ഇറങ്ങുന്നത്.