സ്‌കൂള്‍ ബസ്സ് മറിഞ്ഞ് കബഡി താരങ്ങളായ 13 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

Update: 2025-04-13 01:29 GMT
സ്‌കൂള്‍ ബസ്സ് മറിഞ്ഞ് കബഡി താരങ്ങളായ 13 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

വരാപ്പുഴ: കബഡി താരങ്ങളായ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടം. ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടത്തില്‍ പെട്ടത്. ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ ശിഖ, മിഥുന, മാല്യങ്കര എസ്എന്‍എം കോളജിലെ വന്ദന, കോട്ടുവള്ളിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നേഹ എന്നിവരുടെ പരിക്ക് അല്‍പ്പം ഗുരുതരമാണ്.

Similar News