അഹമ്മദാബാദ്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുജറാത്തില്‍ ഇന്നു മുതല്‍ ആറാം ക്ലാസ് മുതലുള്ള സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ നേരിട്ട് വന്ന് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒമ്പതാം ക്ലാസ് മുതലുള്ള സ്‌കൂളുകള്‍ നേരത്തെ തുറന്നിരുന്നു.
ഗുജറാത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ ഒന്നര വര്‍ഷത്തിനുശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
സ്‌കൂളിലെത്താന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളുടെ അനുപതി പത്രം എഴുതി നല്‍കണം.
കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സപ്ംബര്‍ ഒന്നുമുതല്‍ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.