ഒമാനില്‍ വെയര്‍ ഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി

Update: 2022-05-09 03:20 GMT

മസ്‌കറ്റ്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലയത്തില്‍ കഴിഞ ദിവസമുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. സഹമിലെ വ്യവസായ മേഖലയിലുള്ള ഒരു സ്‌ക്രാപ്പ് വെയര്‍ ഹൗസിനാണ് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വകുപ്പിന്റെ അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സംഭവ സ്ഥലത്ത് എത്തുകയും പിന്നീട് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്!തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയ അപകടങ്ങള്‍ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നാണ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Similar News