അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണം; അധികാരികള്‍ കണ്ണ് തുറക്കണം: എസ്ഡിപിഐ
സ്ത്രീകളെയും കുഞ്ഞുങ്ങളെയും മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാത്തപക്ഷം വിവിധ സാമൂഹ്യ വിഭാഗങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ നടത്താന്‍ എസ്ഡിപിഐ മുന്‍കൈയെടുക്കും
ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.2021ല്‍ മാത്രം 9 നവജാതശിശുക്കള്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.അട്ടപ്പാടിയിലെ ശിശുമരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരികയും പാലക്കാട് ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ വേണ്ടി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇതുവരെയും വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇനിയും കൂടുതല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ ആവശ്യങ്ങള്‍ എങ്കിലും അടിയന്തരമായി നിറവേറ്റി കൊടുക്കാന്‍ അധികാരികള്‍ തയ്യാറാകണം. അല്ലാത്തപക്ഷം വിവിധ സാമൂഹ്യ വിഭാഗങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ നടത്താന്‍ എസ്ഡിപിഐ മുന്‍കൈയെടുക്കും എന്നും അദ്ദേഹം പ്രസ്ഥാവിച്ചു.