ഫാഷിസത്തെ ചെറുക്കാന്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രചാരണം നല്‍കണം: വി ടി ഇഖ്‌റാമുല്‍ ഹഖ്

Update: 2025-04-14 15:41 GMT
ഫാഷിസത്തെ ചെറുക്കാന്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രചാരണം നല്‍കണം: വി ടി ഇഖ്‌റാമുല്‍ ഹഖ്

കോഴിക്കോട്: ജനാധിപത്യത്തിന്റെ പഴുതിലൂടെ അധികാരത്തില്‍ വരുന്നവര്‍ അവരുടെ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന അംബേദ്കറുടെ തുടക്കത്തിലെ ആശങ്ക തന്നെയാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്നും ഫാഷിസത്തെ ചെറുക്കാന്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രചാരണം നല്‍കണമെന്നും വി ടി ഇഖ്‌റാമുല്‍ ഹഖ് അഭിപ്രായപ്പെട്ടു. എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ജില്ല വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡണ്ട് ശശീന്ദ്രന്‍ ബപ്പന്‍കാട്, അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ശ്രീധരന്‍ മൂടാടി, ദലിത് ആക്ടിവിസ്റ്റ് മഹേഷ് ശാസ്ത്രി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് മാത്തോട്ടം നന്ദിയും പറഞ്ഞു

Similar News