വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ പണ്ഡിത നേതൃത്വം; ഹൈദരലി തങ്ങളുടെ വേര്‍പാടില്‍ അനുശോചിച്ച് എസ്ഡിപിഐ

Update: 2022-03-06 10:33 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് കേരളീയ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേരള രാഷ്ട്രീയത്തിന്റെ പണ്ഡിത നേതൃത്വമാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News