ഡോ.എ എ വഹാബിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2021-08-21 07:12 GMT
ഡോ.എ എ വഹാബിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെന്റര്‍ സെക്രട്ടറിയുമായിരുന്ന ഡോ.എ എ വഹാബിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണ്. ചിന്താപരവും സംസ്‌കരണപരവുമായ അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ എക്കാലത്തും സ്മരണീയമാണ്.


സംഘടനാ സങ്കുചിതത്വങ്ങളില്ലാതെ സാമൂഹിക വിഷയങ്ങളില്‍ ഒന്നിച്ചു നീങ്ങാനുള്ള അദ്ദേഹത്തിന്റെ വിശാലമനസ്‌കത മാതൃകയാണ്. മര്‍ദ്ദിത സമൂഹത്തിന്റെ വിമോചനവും ശാക്തീകരണവും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വഴികാട്ടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പരലോകമോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.




Tags:    

Similar News