നികുതി വര്‍ധനക്കെതിരേ വിവിധ പഞ്ചായത്തുകളില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

Update: 2022-03-28 06:38 GMT

തൃത്താല: ഇടതു സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന നികുതി വര്‍ധനക്കെതിരേ തൃത്താല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ സായാഹ്ന ധര്‍ണ്ണ നടത്തി. കപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി കാഞ്ഞിരത്താണി സെന്ററില്‍ നടത്തിയ ധര്‍ണ്ണ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷഹിര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു.

പട്ടിത്തറ പഞ്ചായത്ത് കമ്മറ്റി ആലൂരില്‍ നടത്തിയ ധര്‍ണ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി ഉദ്ഘാടനം ചെയ്തു.

തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മറ്റി അറംങ്ങോട്ട് കരയില്‍ നടത്തിയ പരിപാടി പാര്‍ട്ടിയുടെ തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് താഹിര്‍ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ അബൂബക്കര്‍ പത്തില്‍, ഷൗക്കത്ത്, മഷ്ഹൂദ്, റിയാസ്, അബ്ദുറഹ്മാന്‍, ബഷീര്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Similar News