എസ്ഡിപിഐ എറണാകുളം ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

ആലുവ വൈഎംസിഎ ഹാളില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു

Update: 2022-03-23 13:09 GMT
എസ്ഡിപിഐ എറണാകുളം ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

ആലുവ : എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. ആലുവ വൈഎംസിഎ ഹാളില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഫസല്‍ റഹ്മാന്‍ ഡയറക്ടറായ ഏകദിന സംഗമത്തില്‍ വിവിധ സെഷനുകളിലായി അലവി മാസ്റ്റര്‍, വി എം ഫൈസല്‍, എസ് പി അമീര്‍ അലി, അന്‍സാരി എന്നാത് എന്നിവര്‍ കഌസുകള്‍ നയിച്ചു.ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതവും ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News