ഓടയിൽ വീണ് മരണപ്പെട്ട ശശിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം: മുസ്തഫ കൊമ്മേരി

Update: 2025-03-18 11:09 GMT
ഓടയിൽ വീണ് മരണപ്പെട്ട ശശിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം: മുസ്തഫ കൊമ്മേരി

കോഴിക്കോട് : കോവൂർ ബസ്റ്റോപ്പിന് സമീപത്തുള്ള ഓവുചാലിൽവീണ് മരണപെട്ട കളത്തിൽ പൊയിൽശശിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.ബസ്റ്റോപ്പിനടുത്തുകൂടെ നടന്നു പോവുകയായിരുന്ന ശശി കാൽ വഴുതി ഓവുചാലിൽ വീണ്മരണപ്പെട്ട സംഭവം, കോർപ്പറേഷൻഅടിസ്ഥാന സൗകര്യവികസന കാര്യത്തിൽ പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ്.ഒരു മഴ പെയ്യുമ്പോഴേക്കും നഗരം വെള്ളക്കെട്ടിനാൽ മൂടപെടുന്നു. വേണ്ടത്ര മുൻകരുതലുകളോടെ ഓവുചാൽ ശുചീകരണവും അനുബന്ധ പ്രവൃത്തികളും യഥാസമയം ചെയ്യാത്തതുകൊണ്ട് ഓടകൾ നിറഞ്ഞൊഴുകിയുള്ള അപകടങ്ങളും നഗരത്തിൽ പതിവായിരിക്കുകയാണ്. നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിരവധി പേര് നിരന്തരം ഉപയോഗിക്കുന്ന നടപ്പാതകൾ പലയിടത്തും സ്‌ലാബിട്ട് മൂടാതെ അപകടം ക്ഷണിച്ചു വരുത്തുന്ന സമീപനമാണ് കോർപ്പറേഷൻ സ്വീകരിക്കുന്നതെന്നും ഇത് നികുതി നൽകുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Similar News