പ്ലസ് വണ്‍ സീറ്റിലെ കുറവ് നികത്താന്‍ ആവശ്യപ്പെട്ട് ഷൊര്‍ണൂര്‍ എംഎല്‍എയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
ഷൊര്‍ണൂര്‍: പ്ലസ് വണ്‍ സീറ്റിലെ കുറവു നികത്തി വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ഷൊര്‍ണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ നിയോജക മണ്ഡലം എംഎല്‍എ മമ്മിക്കുട്ടിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്രം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കെ റയില്‍ പദ്ധതിക്ക് 3,700 കോടി രൂപ കടമെടുത്ത് നല്‍കുന്നത് കേരള ജനതയോടും വിദ്യാര്‍ത്ഥികളോടുമുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്രം പറഞ്ഞു.
മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷോര്‍ണൂര്‍ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ഹംസ തൂത അധ്യക്ഷതയും വഹിച്ചു. വൈസ് പ്രസിഡണ്ട് മുജീബ് മലയില്‍, മണ്ഡലം സെക്രട്ടറി സാഫിര്‍ മോളൂര്‍, മണ്ഡലം ട്രഷറര്‍ റഹിം വീട്ടിക്കാട്, ചെര്‍പ്ലശ്ശേരി മുന്‍സിപ്പല്‍ പ്രസിഡന്റ് അലിക്കുട്ടി, ഷൊര്‍ണൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് ഫൈസല്‍, സെക്രട്ടറി മജീദ് ഷൊര്‍ണൂര്‍, നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് കബീര്‍, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് സലാം മൗലവി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.