കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു
തൃപ്രയാര്‍: നാടിന്റെ നട്ടെല്ലായ പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസിവഞ്ചന അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ തൃപ്രയാറില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കൊവിഡ് ഭീഷണിമൂലം വിദേശ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്നും കൊവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും ജോലി നഷ്ടട്ടപ്പെട്ടു മടങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
എസ്ഡിപിഐ നാട്ടിക മണ്ഡലം പ്രസിഡന്റ് ഷെഹിന്‍ തളിക്കുളം, സെക്രട്ടറി ജമിര്‍ഷാദ്, ഷെലിന്‍ തളിക്കുളം, ജസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.